Sunday, January 23, 2011

Dot Java

ഞാന്‍ കുറച്ചു നാള് കമ്പനി ട്രെയിനിംഗ് സെന്റെറില്‍ java class എടുക്കു മായിരുന്നു . അവിടെ ചിലപ്പോ കമ്പ്യൂട്ടര്‍ ഉപയോഗിച്ചിട്ടില്ലാത്ത കുട്ടികള്‍ വരെ കാണും അവരുടെ പേടി മാറാന്‍ വേണ്ടി ഞാന്‍ എന്‍റെ അനുഭവ കഥകള്‍ പങ്കു വക്കും .അതില്‍ ഒന്ന് ഇതാണ് ...

നാലമത്തെ സെമെസ്റ്ററില്‍ ഞങള്‍ ക്ക് java പഠിക്കാന്‍ ഉണ്ട് . കോളേജിലെ ഏറ്റവും നല്ല ജാവ പ്രോഗ്രാമ്മര്‍ ആണ് ഞങളെ  പടിപ്പിക്കുനത് .
ഒരു കാര്യവും ഇല്ല , ഞാഗള്‍ക്ക് ജാവയുടെ ബാല പാഠം കൂടി അറിയില്ല . അങ്ങനെ ലാബ്‌ എക്സാം വന്നൂ . ഞങള്‍ എല്ലാം കാണാതെ പഠിച്ചു വന്നു . എങ്ങനെ യെങ്കിലും അത് ടൈപ്പ് ചെയ്തു വച്ചു. compile  ചെയ്തു . ഭാഗ്യം ഒരേ ഒരു തെറ്റെ ഉള്ളൂ " .java File not found."
മൂന്നു മണിക്കൂര്‍ പണിതിട്ടും . ആ തെറ്റു പോണില്ല . സമയം കഴിഞ്ഞു . സാറ് വന്നു നോക്കി . ഞാന്‍ അഭിമാനത്തോടെ സാറിനെ നോക്കി ചിരിച്ചു കൊണ്ടു . സാര്‍ നോക്ക് ഒരേ ഒരു തെറ്റെ ഉള്ളു . സാറ് സ്ക്രീനില്‍ നോക്കി യിട്ട് എന്നെ മുഘത്ത്‌ ഒരു പുച്ഛത്തോടെ നോക്കി ഒറ്റ ദയലോഗ് . dot java ഇട്ടു ഫയല്‍ സേവ് ചെയ്യാന്‍ പോലലും അറിഞ്ഞൂടാത്ത താനൊക്കെ എന്തിനാടോ ജാവ ലാബില്‍ വരുന്നത്?
അന്ന് ഒരു കാര്യം മനസ്സില്‍ ആയതു . ജാവ ഫയല്‍ . ഡോട്ട് ജാവ ഇട്ടു വെണo സേവ് ചെയ്യാന്‍.


No comments:

Post a Comment