Monday, March 11, 2013

അപ്പൂപ്പന്‍ ആയിരിക്കും അല്ലെ ...?


സ്വാമിയെയും ഞങള്‍ ളെ യും ഒരു കൂട്ട്കാറി വീട്ടിലെക്കി ക്ഷ ണി ചൂ ..
ഞങ്ങള്‍ അവളുടെ വീട്ടില്‍ പോയപ്പോള്‍ പടിമുകത്ത് മുറുകാനും തിന്നു “സ്ത്രീ” സീരിയല്‍ റീ ടെലികാസ്റ്റ് കണ്ടു സെന്റി അടിച്ച് ഇരികയാണ് അവളുടെ അമ്മൂമ്മ. നായികയെ മാനസ്സികമായി പീഡിപ്പിക്കുന്ന വില്ലനെ ചൂണ്ടി അവര് പറഞ്ഞ് “ഇവന്‍ മറ്റേ ടീമാ..” അമ്മൂമ്മയുടെ നല്ല പ്രായത്തില്‍ ആണെങ്ങില്‍ ആ വില്ലന്റെ അച്ഛനേയും അപ്പൂപ്പനെയും, പെട്ട ,തമ്പാനൂര്‍ ചാക്ക വഴി പാറശാലയിലെ എല്ലാ റിലടിവേസിനെയും പൂര തെറി പറഞ്ഞേനെ എന്ന് നമുക്ക് തോന്നിയത് സ്വാഭാവികംമാത്രം!!!
ഇതാണ് യഥാര്‍ത്ഥ സ്പിരിറ്റ്‌ ഇങ്ങനെ ഒക്കെ ഞാന്‍ ആലോചിച്ച് നില്‍കുമ്പോള്‍ “ടോ” “ടോ ടോ”...ഞങ്ങള്‍ ഒന്ന് ഞെട്ടി...ഒരു ഞെട്ടലും കൂടാതെ ഇരിക്കുന്ന അമ്മൂമ്മയുടെ ഞങ്ങള്‍ ചോദിച്ചു “അടുത്ത് വല്ല ഉത്സവം വലതും ഉണ്ടോ?”ഇവനൊക്കെ ഏതു കാട്ടിന്നു വന്ന ടീമ്സാ എന്ന് അവര് ചോദിച്ചില്ല എങ്ങിലും അമ്മൂമ്മയുടെ മുഖത്ത് ആ ഒരു അവലക്ഷണം കെട്ട ലുക്ക്‌ ഉണ്ടായിരുന്നു.
“അമ്മെ... അമ്മയുടെ മകന്‍ വിജയസ്രിലാളിതനായി വന്നിരിക്കുന്നു” വാതില്‍ നിന്നായിരുന്നു ആ ശബ്ദം.ഒരു കയില് തോക്കും മറ്റേതില്‍ ഒരു ചാക്കും തീക്ഷ്ണമായ കണ്ണും ഉള്ള ഒരു മനുഷ്യന്‍.. പക്ഷേ ഉടുത്തിരിക്കുനത് ഒരു പീറ മള്‍ടി കളര്‍ കൈലി FCUK YOU എന്ന് എഴുതി യ ഒരു റ്റി ഷര്‍ട്ടും... എല്ലാംകൂടി ഒരു അള്‍ട്ര കൂറ ലുക്ക്‌...
ഓഹോ അപ്പോം അതായിരുന്നു സംഭവം...പുള്ളി പട്ടാളത്തില്‍ നിന്ന് നാട്ടില്‍ വന്നപ്പോള് കൊടുത്ത ആചാരവെടി ആയിരുനല്ലേ...ഞങ്ങള്‍ എഞ്ചിനീയര്‍മാരുടെ ഒരു ലോജിക്ക്..സമ്മധിക്കണം...ഇതൊക്കെ ഉണ്ടായിട്ടും പരീക്ഷക്ക് ജയിക്കുന്നിലാ..ഞങ്ങളുടെ ചിന്തകള്‍ കാടുകയറി...
അമ്മക്ക് ഞാന്‍ എന്താ കൊണ്ട് വന്നതെന്ന് നോക്ക്..
മിലിട്ടറി റം ആവുവോ അതോ കാര്‍ഗില്‍ വാറ്റോ..പ്രതീക്ഷയോട് ഞങ്ങള്‍ തമ്മില്‍ നോക്കി...
പിന്നെ കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു...രണ്ടു ചത്തപൂച്ചകള്‍ ആ ചാക്കില്‍ നിന്നും വീണു..ഡും ഡിം...
മഹാപാപി ഈ മിണ്ടാപ്രാണികളെ വെടിവച്ച സൌണ്ട് ആയിരുനല്ലേ അത്...തള്ളെ ഈ മൈരന് മെന്റല്‍ ആണാ..ഞങ്ങളുടെ കണ്ണുകള്‍ സംസാരിച്ചു..
അമ്മൂമ്മ സന്തോഷംകൊണ്ട് മോനെ കെട്ടിപിടിച്ച് ഉമ്മ വച്ചു പറഞ്ഞു “ നീ കുടുംബത്തിന്റെ മാനം കാത്തു”.എന്നിട്ട് ഞങ്ങള്‍ഒട് “അപ്പുറത്തെ വീടിലെ പൂച്ചയാ...ആ OBC കാരന്റെ വീടിലെ...ഇവിടെത്തെ അടുക്കളയില്‍ കയറി പാല് കുടിക്കാന്‍ മാത്രം വളര്‍ന്നോ!!! ഹും OBC പൂച്ചാ!!!”
OBC ക്ക് other backward CATS എന്നുകൂടി അര്‍ത്ഥമുണ്ട് എന്ന് ഞങ്ങള്‍ മനസിലാക്കി...
അടുത്തത് നടന്നത് ഞങ്ങളുടെ ഇന്റര്‍വ്യൂ ആയിരുന്നു..
KK ചോദിച്ചു ,തോക്ക് തുടച്ചുകൊണ്ട് “എവിടുന്നാ”
കോളെസിന്നാ(തൊണ്ട ചധിച്ചു).. അയ്യോ സോറി കോളെജിന്നാ.. പേടി ഞങളെ വല്ലാതെ കീഴ്പ്പെടുത്തിയിരിക്കുന്നു
“ഇപ്പോഴത്തെ പിള്ളരാക് മലയാളം പറയാന്‍ പോലും അറിയില്ല” അമ്മയോട് അങ്ങരു പുചിച്ച് പറഞ്ഞു
KK : എന്താടാ നിന്റേ ഒക്കെ പേര്?
ചോദ്യം എല്ലവര്‍ക്കും ആയിരുന്നങ്ങിലും ആദ്യത്തെ സ്ലോട്ട് കിട്ടിയത് സത്യക്രിസ്താനി Kevin Espthappan ആയിരുന്നു...
അളിയന്റെ കൂടെ പറഞ്ഞു ഒരു പാക്കറ്റ് ഉണ്ട വാങ്ങാന്‍ പറയണം..ഇനി ഒരണ്ണം കൂടിയേ തോക്കില്‍ ഉള്ളു വീണ്ടും അമ്മയോട്.
എന്താടാ നിനക്കൊകെ ചെവി കേട്ടുടെ? നിനക്കൊന്നും പേരില്ലേ?
Kevin Espthappan ആ ഒരു ഉണ്ട തനിക്ക് വേണ്ടാ എന്നാ ലൈനില്‍...തന്റെ അപ്പനയൂം അമ്മയേയും, എന്തിനു ഏറെ പറയുന്നു അവന്റെ ഇടവക വരെ മറന്നു തന്റെ പേര് പറഞ്ഞു
Kevin kumar!!!
പിന്നെ അവന്റെ വഴി പിന്തുടര്‍ന്ന് പേരിന്റെ കൂടെ നായര്‍ , മേനോന്‍,കുമാര്‍ , പണിക്കര്‍ അത്യാദി ഹിന്ദു പേരുകള്‍ ആഡ് ചെയ്തു...അങ്ങനെ നമ്മുടെ പേര് കാരണം ഗുണ്ട് നമ്മുടെ കുണ്ടിയില്‍ കയറണ്ട..അങ്ങനെ ആ ഒറ്റ വെടിഉണ്ടക്ക് ആ തോക്കിഇല്‍ തന്നെ അട ഇരികേണ്ടി വന്നു...ഹാവു എന്തൊരു ആശ്വാസം...
പിന്നെ അമ്മൂമ്മയെ കയിലെടുക്കാന്‍ ഉള്ള ജോബ്‌ നായരായ സ്വാമിക്ക് ഞങ്ങള്‍ ഡെലിഗേറ്റ് ചെയ്തു.പിന്നെ അവരായി അവരുടെ പാടായി.സ്വാമി ഉള്ളിലുള്ള ഫ്രാടുകള്‍ തള്ളി തള്ളി കത്തി കയറുന്നു. തള്ളലുകള്‍ വിരാമമിട്ട് കൂട്ടുകാരിയുടെ അമ്മ ചായയും ആയി വന്നു . ചായ കുടിക്കിടെ കുശലം ചോദിക്കുന്ന കൂട്ടത്തില്‍ സ്വാമിയുടെ കണ്ണ് അവിടെ തൂക്കി യിരുന്ന ഒരു പഴയ ഫോട്ടോയില്‍ ചെന്ന് പെട്ട് .
ഒട്ടു അമാന്തിക്കാതെ ഒരു ചിരിയോടെ സ്വാമി ചോദിച്ചു .
അപ്പൂപ്പന്‍ ആയിരിക്കും ,അല്ല ഈ ഫോട്ടോയില്‍. അമ്മൂമ്മേടെ ഹസ്-ഇനെ കാണാന്‍ നല്ല ചുള്ളന്‍ ലുക്ക്‌. നല്ല പൌരുഷം..ഇങ്ങനെ കണക്കിലധികം പഞ്ചാര വാക്കുകള്‍ തള്ളി..ഒന്നും പോരാഞ്ഞിട് KK അണ്ണനോട് “ചേട്ടനെ കണ്ടാ അപ്പൂപന്റെ ഫോട്ടോസ്റ്റാറ്റ് പോലെ ഇരിക്കണ്ണ്‍”
എല്ലാരും ചായ കുടി നിറുത്തി. അമ്മൂമ്മ കുഴഞ്ഞു വീണു ..നായരണ്ണന്‍ശശി ആയി നിക്കാന്.
സ്വാമി ഒഴികെയുള്ള ടീമ്സിനു സംഭവം മനസിലായി.
ചായ ഒറ്റ വലിക്ക് കുടിച്ചു തുറന്നു കിടന്ന വാതിലൂടെ മതില് ചാടി വെളെലൂടെ വയലിലൂടെ ഓടി അടൂര്‍ സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ ആണ് നമക്ക് സമാധാനം ആയത്. അപ്പോള്‍ അത് വഴി നിലവിളി ശബ്ദം ഇട്ടു കൊണ്ട് ഒരു ആംബുലന്‍സ് ആറു അറുപതില്‍ പാഞ്ഞു പോകുന്നത് കണ്ടു.
ഇപ്പോഴും ഒന്ന് മനസിലാവാതെ നില്‍കുന്ന സ്വാമി പറഞ്ഞു “എന്തിനാട തെണ്ടികളെ ഇറങ്ങി ഓടിയത്...അവര്‍ എന്ത് വിചാരിച്ചു കാണും...നമക്ക് വേണ്ടി ഉണ്ടാക്കിയ ഊണ് വേസ്റ്റ് ആവും”
എടാ മൈ** .....  ***മോനെ അത് മന്നത്തു പദ്മനാഭന്റെ ഫോടോ ആണെടാ ....അമ്മൂമ്മ വടി ആയോ എന്തോ? ഒരു സ്ത്രീക്കും സഹിക്കാന്‍ പറ്റുന്ന സാധനമാണോ ഈ മൈ** പറഞ്ഞത്...അങ്ങേര് ഇടിവെട്ട് നിന്നോണ്ട് ജീവന്‍ പോയില്ല...അല്ലെങ്ങില്‍ നിന്റേ പടം ഫോട്ടോസ്റ്റാറ്റ് അടിച്ചു കൊടുകയിരുനു...
തിരിച്ചു വരുമ്പോള്‍ സ്വാമി പ്രാര്‍ത്ഥനയില്‍ ആയിരുന്നു “ദൈവമേ അവര്‍ക്ക്‌ ഒന്നും വരരുതേ!! എനിക്ക് കൊലകെസില്‍ പ്രേതിആവാന്‍ വയ്യ”
പെട്ടന്ന് വലിയ കൈയടി ശബ്ദം കേട്ട് ചിന്തകള്‍ ഉള്‍വലിഞ്ഞ് യാഥാര്‍ഥ്യം കണ്മുപില്‍ വന്നു. ഒളിമ്പിക്സ് 100 mtr ഓട്ടത്തില്‍ ഉസൈന്‍ ബോള്‍ട്ട് സ്വര്‍ണം നേടി അതിന്റെ ആഘോഷം ലഹരിയാണ്
കൈയടിയായി ഉരിതിരിഞ്ഞത്.
ഞാന്‍ മനസ്സില്‍ പറഞ്ഞു “ബോള്‍ട്ട് അണ്ണാ ഇതൊന്നുമല്ല ഓട്ടം..ഒട്ടൊന്നു പറഞ്ഞാ ഞങ്ങള്‍ അന്ന് ഓടിയതാ...ഇതാകെ എന്തര്”